ഇ​രി​ങ്ങാ​ല​ക്കു​ട: വി​ദ്യാ​ര്‍​ഥി​ഹൃ​ദ​യ​ങ്ങ​ളി​ല്‍ ദേ​ശാ​ഭി​മാ​ന​മുണ​ര്‍​ത്തി ക്രൈ​സ്റ്റ് വി​ദ്യാ​നി​കേ​ത​ന്‍ സം​ഘ​ടി​പ്പി​ച്ച ക​ളേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ പ്രോ​ഗ്രാം രം​ഗ​രേ​സ് ശ്ര​ദ്ധേ​യ​മാ​യി. ഒ​ന്ന്, ര​ണ്ട് ക്ലാ​സു​ക​ളി​ലെ മു​ന്നൂ​റ്റി​എ​ഴു​പ​തോ​ളം കു​രു​ന്നു​ക​ളെ അ​ണി​നി​ര​ത്തി ഭാ​ര​ത​ത്തി​ന്‍റെ വ്യ​ത്യ​സ്ത സം​സ്‌​കാ​ര​ങ്ങ​ളും സം​സ്ഥാ​ന​ങ്ങ​ളു​ടെ വൈ​വി​ധ്യ​വും ഐ​ക്യ​വും അ​ര​ങ്ങേ​റി. റി​ട്ട.​സു​ബൈ​ദാ​ര്‍ പി.​എ. വ​ര്‍​ഗീ​സ്, പി.​പി. വി​ന്‍​സെ​ന്‍റ് എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി.‍ പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​യ് ആ​ല​പ്പാ​ട്ട്, മാ​നേ​ജ​ര്‍ ഫാ. ​ജോ​യ് പീ​ണി​ക്ക​പ​റ​മ്പി​ല്‍, റെ​ജി​ന്‍ പാ​ല​ത്തി​ങ്ക​ല്‍, ഡീ​ന തോ​മ​സ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.