പൊന്മാനിക്കുടം കടവിൽ ബാരിക്കേഡ് സ്ഥാപിച്ചു
1585904
Saturday, August 23, 2025 1:41 AM IST
പൊന്മാനിക്കുടം: ബൈക്ക് യാത്രികനായ യുവാവ് പുഴയില്വീണുമരിച്ച പൊൻമാനിക്കുടം കടവിൽ ബാരിക്കേഡ് സ്ഥാപിച്ച് ബിജെപി പ്രവർത്തകർ. അപകടസാധ്യത ഉണ്ടായിരുന്ന പ്രദേശത്താണ് യുവാവിന് ജീവൻ നഷ്ടമായത്.
പണ്ടുമുതലെ പ്രദേശവാസികൾ ഇവിടെ ബാരിക്കേഡ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും അധികൃതർ അവഗണിച്ചതാണ് ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. പെരിഞ്ഞനം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് രമേശൻ ഞാറ്റുവെട്ടി, ജനറൽ സെക്രട്ടറി സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ബാരിക്കേഡ് സ്ഥാപിച്ചത്. കടവിൽ എത്രയുംപെട്ടെന്ന് സ്ഥിരമായ സുരക്ഷാസംവിധാനം ഒരുക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.