പുതിയ പോലീസ് എയ്ഡ്പോസ്റ്റ് ആരംഭിച്ചു
1585901
Saturday, August 23, 2025 1:41 AM IST
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്‍ഡില്‍ പണിതീര്‍ത്ത പോലീസ് എയ്ഡ്പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനംനിർവഹിച്ചു. നഗരസഭാ വൈസ് ചെയര്മാന് ബൈജു കുറ്റിക്കാടന്‍ അധ്യക്ഷതവഹിച്ചു.
സ്റ്റാന്‍ഡിംഗ്കമ്മിറ്റി ചെയര്മാന്മാരായ ജെയ്സണ്‍ പാറേക്കാടന്‍, ഫെനി എബിന് വെള്ളാനിക്കാരന്‍, അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ സോണിയ ഗിരി, സിജു യോഹന്നാന്, എസ്ഐ കൃഷ്ണപ്രസാദ്, നഗരസഭാ സെക്രട്ടറി എം.എച്ച്. ഷാജിക്, വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി.ജെ. ആന്റോ എന്നിവര്‍ സംസാരിച്ചു. നഗരസഭയ്ക്കുവേണ്ടി ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ നേതൃത്വത്തില്‍ ഭാസിരാജാണ് പോലീസ് എയ്ഡ്പോസ്റ്റ് പണിയുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കിയത്.