എസ്പി പ്രദേശവാസികളോട്: അധികം ഒച്ച വേണ്ട, അതൊക്കെ കൈയിൽ വച്ചാൽമതി
1586339
Sunday, August 24, 2025 7:53 AM IST
മുരിങ്ങൂർ: പ്രദേശത്തു രൂപപ്പെടുന്ന വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ പ്രോജക്ട് ഡയറക്ടർക്കുനേരേ ശകാരവർഷവുമായി രംഗത്തെത്തി. ഇതോടെ കളക്ടർ അടക്കമുള്ള ഉദ്യോഗസ്ഥർ തിരിച്ചുനടന്നു.
വെള്ളം എവിടേക്കാണ് ഒഴുക്കിവിടേണ്ടത് എന്നു തീരുമാനിക്കാതെയാണോ കാന നിർമിക്കുന്നതെന്നു നാട്ടുകാർ ചോദിച്ചു. സാങ്കേതികപരിജ്ഞാനമുള്ളള ആരും സ്ഥലത്തില്ലെന്നും നാട്ടുകാർ പറഞ്ഞു. വെള്ളക്കെട്ടിനു പരിഹാരം കണ്ടിട്ടു പോയാൽ മതിയെന്നു പ്രദേശവാസികൾ ശഠിച്ചതോടെ പ്രശ്നം സങ്കീർണമായി. അധികം ഒച്ച വേണ്ടെന്നും അതൊക്കെ കൈയിൽ വച്ചാൽ മതിയെന്നും എസ്പി ബി. കൃഷ്ണകുമാർ വ്യക്തമാക്കി. തങ്ങൾ ജനങ്ങളുടെ പ്രശ്നങ്ങൾക്കു പരിഹാരം കാണാനാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളായി തുടരുന്ന പ്രശ്നമാണ് ഇതെന്നും നാളിതുവരെ പരിഹാരം കാണാൻ അധികൃതർക്കു കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു നാട്ടുകാരുടെ മറുപടി.