മാധ്യമങ്ങളുടെ പങ്ക് അഭിനന്ദനാർഹം: കളക്ടര്‍
1585902
Saturday, August 23, 2025 1:41 AM IST
ചാലക്കുടി: ദേശീയപാതയിലെ യാത്രാദുരിതം അധികാരികളുടെ ശ്രദ്ധയിലെത്തിക്കാൻ ചാലക്കുടി മേഖലയിലെ മാധ്യമപ്രവർത്തകരുടെ കാര്യക്ഷമമായ ഇടപെടൽ അഭിനന്ദനാർഹമാണെന്നു ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പറഞ്ഞു.
അന്തരിച്ച യുവമാധ്യമപ്രവർത്തകൻ മധു സമ്പാളൂരിനെ അനുസ്മരിക്കാൻ പ്രസ് ഫോറം, നിർമല കോളജ് ആർട്സ് ആൻഡ് സയൻസിന്റെ സഹകരണത്തോടെ നടത്തിയ 'മധുസ്മൃതി'യുടെ ഭാഗമായി നടത്തിയ മാധ്യമ സെമിനാർ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ദേശീയപാതയിലെ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമപ്രവർത്തകൻ സി.കെ. പോളിനെ കളക്ടർ ആദരിച്ചു.
പ്രസിഡന്റ് ഭരിത പ്രതാപ് അധ്യക്ഷതവഹിച്ചു. മുൻ പ്രസിഡന്റ് കെ.എൻ. വേണു അനുസ്മരണപ്രഭാഷണംനടത്തി. നിർമല കോളജ് പ്രിൻസിപ്പൽ ഡോ. ഷാജു ഔസേപ്പ്, പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വനജ ദിവാകരൻ, പഞ്ചായത്ത് അംഗം പി.ആർ. ബിബിൻരാജ്, സെക്രട്ടറി അക്ഷര ഉണ്ണിക്കൃഷ്ണൻ, വിത്സൻ മേച്ചേരി, ആർജെ ടി.ആർ. ശരത് എന്നിവർ പ്രസംഗിച്ചു.