സൈബര്‍ ഭീഷണികള്‍ക്കെതിരേ ക്രൈസ്റ്റില്‍ അന്താരാഷ്ട്ര സെമിനാര്‍
1585906
Saturday, August 23, 2025 1:41 AM IST
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സൈബര്‍ ഭീഷണികള്‍ക്കെതിരേ അക്കാദമിക് ഇന്‍ഡസ്ട്രിയല്‍ സമീപനങ്ങള്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി അന്താരാഷ്ട്ര സെമിനാര്‍ നടന്നു.
കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ സെമിനാര്‍ ഉദ്ഘാടനംചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. സേവ്യര്‍ ജോസഫ്, സെല്‍ഫ് ഫിനാന്‍സിംഗ് കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി. വിവേകാനന്ദന്, ഡിപ്പാര്‍ട്ട്മെന്റ് മേധാവി കെ.കെ. പ്രിയങ്ക, വര്‍ഷാ ഗണേഷ് എന്നിവര്‍ പ്രസംഗിച്ചു.
അബുദാബിയിലെ ലീഡ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധ ശ്രീലക്ഷ്മിയും കൊച്ചി സയന്‍സ് ആന്‍ഡ് ടെക്നോളജി സര്‍വകലാശാല പ്രഫസര്‍ ഡോ.പി. വിനോദും നയിച്ച സെമിനാറില്‍ സൈബര്‍ ഭീഷണികളെ തിരിച്ചറിയാനും പ്രതിരോധിക്കാനും വേണ്ട നവീന മാര്‍ഗങ്ങള്‍, സുരക്ഷാസംവിധാനങ്ങള്‍, പരിശീലന രീതികള്‍ എന്നിവയെല്ലാം ചര്‍ച്ചചെയ്തു.