മാ​ന്ദാം​മം​ഗ​ലം: മ​ല​യ​ണ്ണാ​നു​ക​ളെ വെ​ടി​വച്ചുകൊ​ന്ന ര​ണ്ടു​പേ​ർ മാ​ന്ദാ​മം​ഗ​ലം വ​നം​വ​കു​പ്പി​ന്‍റെ പി​ടി​യി​ലാ​യി.​ മാ​ന്ദാ​മം​ഗ​ലം സ്വ​ദേ​ശി ഞാ​റം​പി​ള്ളി വീ​ട്ടി​ൽ കി​ര​ൺ, മ​ച്ച​മ്പി​ള്ളി വീ​ട്ടി​ൽ സു​ധീ​ഷ് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​യ​ർ​ഗ​ൺ ഉ​പ​യോ​ഗി​ച്ച് പി​ടി​കൂടി​യ മ​ല​യ​ണ്ണാ​നു​ക​ളെ പാ​കംചെ​യ്ത് ക​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

മാ​ന്ദാ​മം​ഗ​ലം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എ​സ്. രാ​ജേ​ഷ്, ബീ​റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.യു. രാ​ജ്‌​കു​മാ​ർ, എം.ബി. ബി​ജേ​ഷ്, ഫോ​റ​സ്റ്റ് വാ​ച്ച​റാ​യ പി.വി. അ​മ്മി​ണി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.