വടക്കാഞ്ചേരിയിൽ കെഎസ്ഇബി ഓഫീസ് മാർച്ച് നടത്തി
1585895
Saturday, August 23, 2025 1:41 AM IST
വടക്കാഞ്ചേരി: മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങളിൽ നടപടി ആവശ്യപ്പെട്ട് വടക്കാഞ്ചേരി കെഎസ്ഇബി ഓഫീസിലേക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ചും ധർണയും നടത്തി.
ഡിസിസി ജനറൽ സെക്രട്ടറി ഷാഹിത റഹ്മാൻ ധർണ ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ നടപടികൾ ഉണ്ടായില്ലെങ്കിൽ ശക്തമായ സമരം തുടരുമെന്നും ഷാഹിത റഹ്മാൻ പറഞ്ഞു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്് എം.എച്ച്. ഷാനവാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി പി.എൻ. വൈശാഖ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ജയൻ മംഗലം, ടി.വി. സണ്ണി, ബുഷ്റ റഷീദ്, നെബീസ നാസറലി, കെ.കെ. അബൂബക്കർ, ബിജു കൃഷ്ണൻ, ബിജു ഇസ്മയിൽ, സൈറാബാനു എന്നിവർ പ്രസംഗിച്ചു.