പേരാമ്പ്രയില്‍ സര്‍വീസ് റോഡ് ടാറിംഗ് തുടരുന്നു
1586344
Sunday, August 24, 2025 7:54 AM IST
കൊടകര: ദേശീയപാതയില്‍ അടിപ്പാതനിര്‍മാണം നടക്കുന്ന പേരാമ്പ്രയില്‍ സര്‍വീസ് റോഡുകളുടെ ടാറിംഗ് പണി പുരോഗമിക്കുന്നു. പേരാമ്പ്ര പെട്രോള്‍പമ്പിനു സമീപം ചാലക്കുടി ഭാഗത്തേക്കുള്ള സര്‍വിസ് റോഡിലാണ് ഇന്നലെ ടാറിംഗ് നടന്നത്.
ഇതിന്റെ ഭാഗമായി ചാലക്കുടി ഭാഗത്തേയ്ക്കുള്ള പാതയില്‍ രാവിലെ കുറച്ചുനേരത്തേയ്ക്ക് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടെങ്കിലും പോലീസ് ഇടപെട്ട് വാഹനങ്ങളെ നിയന്ത്രിച്ച് കടത്തിവിട്ടതിനാല്‍ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവായി. നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വീസ് റോഡുകള്‍ക്ക് കേടുവന്ന ഭാഗത്തും കുഴികള്‍ രൂപപ്പെട്ട ഭാഗത്തുമാണ് റീടാറിംഗ് നടത്തുന്നത്.
പേരാമ്പ്ര അപ്പോളോ ടയേഴ്സിനു സമീപം ഇത്തരത്തില്‍ കേടുവന്ന റോഡിന്റന്റെ ഭാഗങ്ങള്‍ പൂര്‍ണമായും ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്.