ജൂബിലിയിൽ നവീകരിച്ച ജെറിയാട്രിക് വിഭാഗം ഉദ്ഘാടനം ചെയ്തു
1585898
Saturday, August 23, 2025 1:41 AM IST
തൃശൂർ: ലോക വയോജനദിനത്തോടനുബന്ധിച്ച് ജൂബിലി മിഷൻ മെഡിക്കൽ കോളജിലെ നവീകരിച്ച ജെറിയാട്രിക് മെഡിസിൻ ഒപിയും ഫിസിക്കൽ ആൻഡ് മെഡിക്കൽ റീഹാബിലിറ്റേഷൻ ഒപിയും ആശുപത്രി ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുരിയൻ ഉദ്ഘാടനം ചെയ്തു.
ഇതോടെ തൃശൂരിൽ ആദ്യമായി ഈസ് ഡിമെൻഷ്യ ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന മറവി രോഗചികിത്സയ്ക്കുളള ഡിമെൻഷ്യ കഫേയുടെ പ്രവർത്തനങ്ങൾക്കു തുടക്കമായി. ഇനിമുതൽ ഡിമെൻഷ്യ പരിചരണവും വിആർ തെറാപ്പി സംവിധാനങ്ങളും പൊതുജനങ്ങൾക്ക് ഇവിടെ ലഭ്യമാകും.
ഓർമശക്തി മെച്ചപ്പെടുത്തുന്നതിനുള്ള മെമ്മറി വർക്ക് ബുക്ക് ആശുപത്രി ഡയറക്ടർ വയോജനങ്ങൾക്കു പരിചയപ്പെടുത്തി.