പിടികിട്ടാപ്പുള്ളി പിടിയിൽ
1586333
Sunday, August 24, 2025 7:53 AM IST
മാള: മടത്തുംപടി ചക്കാട്ടിക്കുന്നിൽ യുവാവിനെ മർദിച്ച സംഭവത്തിലെ പ്രതി പിടിയിൽ. പുത്തൻവേലിക്കര ചെമ്പിശേരി ഗോകുൽ(30)നെയാണ് പുത്തൻവേലിക്കരയിൽനിന്നു അറസ്റ്റ് ചെയ്തത്.
ജാമ്യംനേടിയശേഷം ഒളിവിൽ പോയതിനെ തുടർന്ന് ഇയാളെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാള പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സജിൻ ശശി, എസ്ഐ ബെന്നി, ജിഎസ്സിപിഒ മാരായ ഉണ്ണികൃഷ്ണൻ, ജിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.