യുവതിയുടെ സ്വകാര്യചിത്രം പ്രചരിപ്പിച്ചു; യുവാവ് എയർപോർട്ടിൽ പിടിയിൽ
1586349
Sunday, August 24, 2025 7:54 AM IST
പുന്നയൂർക്കുളം: വാട്സാപ്പിലൂടെ യുവതിയുടെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവിനെ എയർപോർട്ടിൽ പിടിക്കുടി. എടക്കഴിയൂർ വട്ടംപറമ്പിൽ ഇമ്രാജിനെ(37)യാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് വടക്കേക്കാട് എസ്എച്ച്ഒ എം.കെ.രമേശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മുപ്പതുകാരിയായ യുവതിയെ കഴിഞ്ഞവർഷം ജൂലെെമുതൽ നിരന്തരം ശല്യപ്പെടുത്തുകയും ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും സ്വകാര്യചിത്രങ്ങൾ വാട്സാപ്പിൽ അയച്ചുകൊടുത്ത് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കഴിഞ്ഞ സെപ്റ്റംബറിൽ യുവതി പരാതി നൽകിയെങ്കിലും ഇയാൾ ഗൾഫിലേക്കുകടന്നു. തുടർന്ന് പോലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഗൾഫിൽനിന്ന് തിരിച്ചെത്തിയപ്പോഴാണ് വിമാനത്താവളത്തിൽ പിടിയിലായത്. സി. ബിന്ദുരാജ്, പ്രതീഷ്, പ്രജിത്ത് എന്നിവരും അറസ്റ്റ് സംഘത്തിൽ ഉണ്ടായിരുന്നു.