സ​മ്പാ​ളൂ​ർ: ജീ​വി​ത​വി​ശു​ദ്ധി സ​മ​ഗ്ര​മാ​യ പു​രോ​ഗ​തി​യി​ലേ​ക്കും മ​നു​ഷ്യ​നെ വി​ക​സ​ന​ത്തി​ലേ​ക്കും ന​യി​ക്കു​മെന്നും ​ഭൗ​തി​ക​വു​മാ​യ ന​വോ​ത്ഥാ​ന​ത്തി​നു പാ​പ​ര​ഹി​ത​മാ​യ ജീ​വി​തം സ​ഭ​യു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ന​ന്മ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ മ​നു​ഷ്യ​നെ പ്രാ​പ്ത​രാ​ക്കു​മെ​ന്ന് പോ​ട്ട ആ​ശ്ര​മം ഡ​യ​റ​ക്ട​ർ​ ഫാ. ഫ്രാ​ൻ​സീ​സ് ക​ർ​ത്താ​നം ഉ​ദ്​ബോ​ധി​പ്പി​ച്ചു.

സ​മ്പാ​ളൂ​ർ ബൈബി​ൾ ക​ൺ​വ​ൻ​ഷ​നി​ൽ വ​ച​നസ​ന്ദേ​ശം ന​ല്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ദി​വ്യ​ബ​ലി​ക്ക് ഫാ. ആ​ന്‍റ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​റെ​ക്സ​ൺ പ​ങ്കേ​ത്ത് സ​ഹ​കാ​ർ​മി​ക​നാ​യി​രു​ന്നു.

വി​ശു​ദ്ധ ഫ്രാ​ൻ​സി​സ് സേ​വ്യ​റി​ന്‍റെ  തി​രു​ശേ​ഷി​പ്പ് വ​ണ​ങ്ങു​ന്ന​തി​നും അ​നു​ഗ്ര​ങ്ങ​ൾ പ്രാ​പി​ക്കു​ന്ന​തി​നും മ്യൂ​സി​യ​വും അ​നു​ഗ്ര​ഹ നീ​രു​റ​വ കി​ണ​റും എ​ല്ലാ​വ​ർ​ക്കു​മാ​യി രാ​വി​ലെ ഒന്പതു മു​ത​ൽ വൈ​കു​ന്നേ​രം ഏഴുവ​രെ തു​റ​ന്നുകൊ​ടു​ക്കു​മെ​ന്ന് വി​കാ​രി റ​വ. ഡോ. ജോ​ൺ​സ​ൻ പ​ങ്കേ​ത്തും സ​ഹ​വി​കാ​രി ഫാ. ​റെ​ക്സ​ൺ പ​ങ്കേ​ത്തും അ​റി​യി​ച്ചു.