കൊ​ര​ട്ടി: ആ​കാ​ശ​യാ​ത്ര​യെ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്്ക​രി​ച്ച് കൊ​ര​ട്ടി​യി​ലെ ഹ​രി​തക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ.

ഹ​രി​ത​ക​ർ​മ​സേ​ന കോ-ഒാ​ർ​ഡി​നേ​റ്റ​ർ എം.​ആ​ർ. ര​മ്യ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ സെ​ക്ര​ട്ട​റി എ​ൻ.​എ​സ്. ജ്യോ​തി​ഷ്കു​മാ​ർ, കു​ടും​ബ​ശ്രീ ചെ​യ​ർ​പേ​ഴ്സ​ൺ സ്മി​ത രാ​ജേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു കൊ​ര​ട്ടി പ​ഞ്ചാ​യ​ത്തി​ലെ 40 ഹ​രി​തക​ർ​മ​സേ​നാം​ഗ​ങ്ങൾ ബം​ഗ​ളൂ​രു​വി​ലേ​ ക്കു വി​മാ​നംക​യ​റിയ​ത്.

നെ​ടു​മ്പാ​ശേ​രി​യി​ൽനി​ന്നും പ​റ​ന്ന എ​യ​ർ ഏ​ഷ്യ വി​മാ​ന​ത്തി​ലെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട യാ​ത്ര​ക്കുശേ​ഷം ബം​ഗ​ളൂ​രു​വി​ൽ ഇ​റ​ങ്ങു​ന്ന സം​ഘം പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കും. ബം​ഗ​ളൂ​രു​വി​ൽനി​ന്നും ട്രെ​യി​നി​ലാ​ണു തി​രി​ച്ച് നാ​ട്ടി​ലെ​ത്തു​ന്ന​ത്. 40 വ​യ​സുമു​ത​ൽ 74 വ​യ​സുവരെ യുള്ള അം​ഗ​ങ്ങ​ളും യാ​ത്രാസം​ഘ​ത്തി​ലു​ണ്ട്.

വി​വി​ധ വാ​ർ​ഡു​ക​ളി​ലെ വീ​ടു​ക​ളി​ൽ ദൈ​നം ദി​നം ക​യ​റി​യി​റ​ങ്ങി പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള അ​ജൈ​വമാ​ലി​ന്യ​ങ്ങ​ൾ സം​സ്കര​ണ പ്ലാ​ന്‍റിലെ​ത്തി​ച്ച് നാ​ടി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കാ​ൻ അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന​വ​ർ ഇ​പ്പോ​ൾ കാ​ല​ങ്ങ​ളാ​യി മ​ന​സി​ൽ കാ​ത്തു സൂ​ക്ഷി​ച്ചുവ​ച്ചി​രു​ന്ന സ്വ​പ്നം സാ​ഫ​ല്യ​മ​ണി​ഞ്ഞതി​ന്‍റെ നി​ർ​വൃ​തി​യി​ലാ​ണ്.