കടലില്‍ കുടുങ്ങിയ 40 മത്സ്യതൊഴിലാളികൾക്ക് രക്ഷകരായി ഫിഷറീസ് റെസ്ക്യൂ ബോട്ട്
1481465
Saturday, November 23, 2024 7:29 AM IST
കയ്പമംഗലം: അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽനിന്നു പുലർച്ചെ മത്സ്യബന്ധനത്തിന് പോയ ശ്രീകൃഷ്ണപ്രസാദം എന്ന ഇൻബോഡ് വള്ളം എൻജിന് നിലച്ചതിനെ തുടർന്ന് കടലില്‍ കുടുങ്ങി. കടലില്‍ 16 നോട്ടിക്കല്‍ മൈല്‍ അകലെ മതിലകം പൊക്ലായി വടക്കുപടിഞ്ഞാറ് ഭാഗത്തുവച്ചായിരുന്നു സംഭവം. എറിയാട് സ്വദേശി പോണത്ത് സുബ്രമണ്യൻ മകൻ അജയൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ എറിയാട് സ്വദേശികളായ 40 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ എട്ടു മണിയോടുകൂടി വള്ളവും തൊഴിലാളികളും കടലില്‍ കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിക്കുകയായിരുന്നു.
ഇതേ തുടർന്ന്, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ എം.എഫ്. പോളിന്റെ നിര്‍ദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ .ആർ. ഷിനിൽകുമാർ, റെസ്ക്യൂ ഗാര്‍ഡ്മാരായ പ്രസാദ്, വിബിൻ, ബോട്ട് സ്രാങ്ക് റസ്സാക്ക് മുനക്കകടവ്, എൻജിൻ ഡ്രൈവർ റഷീദ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വംനല്കി.