വയനാടിന് കൈത്താങ്ങാകാന്‍ പുസ്തകമേളയൊരുക്കി
1444955
Thursday, August 15, 2024 1:17 AM IST
കോടാലി: വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി പുരോഗമന കലസാഹിത്യസംഘം കൊടകര മേഖല കമ്മിറ്റി കോടാലി ആല്‍ത്തറയ്ക്കല്‍ പുസ്തകമേള സംഘടിപ്പിച്ചു.
ഇഷ്ടമുള്ള തുക സംഭാവനയായിനല്‍കി ഇഷ്ടമുള്ള പുസ്തകം സ്വന്തമാക്കാന്‍ കഴിയുന്ന തരത്തിലാണ് പുസ്തകമേള ഒരുക്കിയത്. എഴുത്തുകാരന് ഇ.ഡി. ഡേവിസ് തന്റെ പുസ്തകത്തില്‍ കെെയൊപ്പുചാര്ത്തി മറ്റത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബിക്ക് കൈമാറി തുടക്കംകുറിച്ചു. ചിത്രം വരയും കവിതകളുടേയും നാടന്‍പാട്ടുകളുടേയും അവതരണവും ഉണ്ടായി.
കവികളും പുകസ പ്രവര്‍ത്തകരുമായ കൃഷ്ണന് സൗപര്‍ണിക, സുധീഷ്ചന്ദ്രന്‍ സഖാവ്, പ്രകാശന് ഇഞ്ചക്കുണ്ട്, രാജന് നെല്ലായി, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികളായ എം.കെ. ബാബു, എന്‍.എസ്. വിദ്യാധരന് തുടങ്ങിയവര്‍ സന്നിഹിതരായി. പുസ്തകമേളയിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് പുകസ ഭാരവാഹികള്‍ പറഞ്ഞു.