മിനി എംസിഎഫിനു മുന്നിൽ മാലിന്യനിക്ഷേപം പതിവ്
1466333
Monday, November 4, 2024 1:47 AM IST
തിരുമാറാടി: ഒലിയപ്പുറം കുഴിക്കാട്ടുന്നിൽ സ്ഥാപിച്ചിരിക്കുന്ന മിനി എംസിഎഫിനു മുന്നിൽ മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു.
ഹരിതകർമ സേനാംഗങ്ങൾ വിവരം അറിയിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകല ബിനോയ്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍ എ.എ. സുരേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറിലാക്കിയ നിലയിലായിരുന്നു നിക്ഷേപിച്ചിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മാലിന്യം തള്ളിയ വ്യക്തിയെ കണ്ടെത്തുകയും നോട്ടീസ് നൽകി 5,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
മാലിന്യംതള്ളുന്നവർക്കെതിരേ തുടർന്നും കർശനമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, സെക്രട്ടറി പി.പി. റെജിമോൻ എന്നിവർ അറിയിച്ചു.