ആ​ലു​വ: ഇന്നലെ ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും പെ​യ്ത ക​ന​ത്ത മ​ഴ​യി​ൽ ആ​ലു​വ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ൾ വെ​ള്ള​ക്കെ​ട്ടി​ലാ​യി. റെയിൽവേ സ്റ്റേ ഷൻ ജംഗ്ഷനിൽ ചില കടക ളിൽ വെള്ളം കയറി.

തോ​ട്ടും​മു​ഖ​ത്ത് പ​റ​മ്പി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങി​ന് ഇ​ടി​മി​ന്ന​ലി​ൽ തീ​പി​ടി​ച്ചു. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ജം​ഗ്ഷ​നി​ൽ റോ​ഡി​ൽ നി​ന്ന് മ​ഴ​വെ​ള്ളം കാ​ന​യു​ടെ മു​ക​ളി​ലൂ​ടെ ക​ട​ക​ളി​ലേ​ക്ക് ക​യ​റി.

പ​ഴ​യ സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റോ​ർ, ബാ​ഗ്, തു​ണി ക​ട​ക​ളി​ലേ​ക്കാ​ണ് വെ​ള്ളം വൈ​കി​ട്ട് ഇ​ര​മ്പി ക​യ​റി​യ​ത്.

ഇ​വി​ടെ പു​തി​യ കാ​ന പ​ണി​താ​ണ്. പ​ക്ഷെ ഒ​ഴു​കി വ​രു​ന്ന മ​ഴ​വെ​ള്ളം കാ​ന​യി​ലേ​ക്ക് ഒ​ഴു​കു​ന്നി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത ഹോ​ട്ട​ലി​ലും വെ​ള്ളം ക​യ​റി.

ആ​ലു​വ - പെ​രു​മ്പാ​വൂ​ർ കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ലെ തോ​ട്ടുമു​ഖ​ത്താ​ണ് ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങി​ന് ഇ​ടി​മി​ന്ന​ലി​ൽ തീ​പി​ടി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് മി​ന്ന​ൽ ഉ​ണ്ടാ​യ​ത്.