വയോജന സൗഹൃദ ഗ്രാമം: ശില്പശാല നടത്തി
1466039
Sunday, November 3, 2024 4:59 AM IST
കോതമംഗലം: വയോജന സൗഹൃദം വാരപ്പെട്ടി പദ്ധതിക്കായി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ശില്പശാല നടത്തി. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടത്തിയ ശില്പശാല എറണാകുളം നിയമ സേവന അഥോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ആർ.ആർ. രജിത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
രോഗികളായ വയോജനങ്ങൾക്ക് ആവശ്യമായ മരുന്ന് ചികിത്സ എന്നീ സൗകര്യങ്ങൾ വീട്ടിൽ എത്തിച്ചു നൽകിയാണ് വയോജന സൗഹൃദ ഗ്രാമം പദ്ധതി പഞ്ചായത്ത് നടപ്പാക്കുക. ചടങ്ങിൽ 90 വയസിന് മുകളിലുള്ള 20 പോരെ ആദരിച്ചു.
സംസ്ഥന പഞ്ചായത്ത് അസോസിയേഷൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ബി. മദൻമോഹനനൻ മുഖ്യപ്രഭാഷണം നടത്തി.
മൈലൂർ ജുമാമസ്ജിദ് ഇമാം മുഹമ്മദ് അലി, വാരപ്പെട്ടി ജ്ഞാന ക്ഷേത്രം മേധാവി സ്വാധ്വി ചിന്മയി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.