ദേശീയ റിക്കാര്‍ഡിട്ട് ഇന്റര്‍സ്കൂള്‍ ചെസ് ടൂര്‍ണമെന്റ്
1466344
Monday, November 4, 2024 1:47 AM IST
കളമശേരി: റൊട്ടേറിയന്‍ വി.കെ. കൃഷ്ണകുമാറിന്റെ സ്മരണാര്‍ഥം കോ ഫീ അവതരിപ്പിച്ച അഖില കേരള ഇന്റര്‍സ്കൂള്‍ ചെസ് ടൂര്‍ണമെന്റ് റോയല്‍ ഗാംബിറ്റ് സീസണ് 2 കളമശേരി രാജഗിരി പബ്ലിക് സ്കൂളില്‍ നടന്നു. 228 സ്കൂളുകളില്‍ നിന്നായി 1550 ലേറെ വിദ്യാര്‍ഥികള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു.
യൂണിവേഴ്സല്‍ റിക്കോര്‍ഡ് ഫോറം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ പങ്കെടുത്ത സ്കൂള്‍ വിദ്യാര്‍ഥികളുടെ ടൂര്‍ണമെന്റ് എന്ന നിലയില്‍ ദേശീയ റിക്കാര്‍ഡ് കരസ്ഥമാക്കി.
റോട്ടറി കൊച്ചിന് റോയല്‍സ് പ്രസിഡന്റ് അനോജ് തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ഡോ. ജി.എന്‍. രമേശ്, രാജഗിരി പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ഫാ. പൗലോസ് കിടങ്ങേന് എതിരെ കരുനീക്കി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
ചീഫ് ആര്‍ബിറ്റര്‍ ശുഭ രാകേഷ് സ്വാഗതം ആശംസിച്ചു. കീ വാല്യു സിഐഒ. ദീപക് മേനോന്, രാജഗിരി പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ റൂബി ആന്റണി, അസി. ഗവര്‍ണര്‍ സഞ്ജീവ് സാമുവല്‍, രമേഷ് കൊങ്ങാട്ടില്‍, രാജഗിരി പബ്ലിക് സ്കൂള്‍ ഹെഡ്മിസ്ട്രസ് വിജി വര്‍ഗീസ്, സിറ്റി
സിൽക്സ് എംഡി യൂസഫ് എന്നിവര്‍ പ്രസംഗിച്ചു. കീ വാല്യു പ്രൊഡക്ട്സ് ഹെഡും സഹസ്ഥാപകയുമായ കെ.ആര്. ശ്രീജ സമ്മാനങ്ങള്‍ വിതരണം ചെയ്തു. സീനിയര്‍ ചെസ് കളിക്കാരന് ലക്ഷ്മണന്, മാസ്റ്റര്‍ ആദിക് തിയോഫിന്‍ ലെനിന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റോട്ടറി കൊച്ചിന് റോയല്‍സ് സെക്രട്ടറി തോമസ് മാര്ട്ടിന് നന്ദി പറഞ്ഞു.