കൊ​ച്ചി: ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ല്‍ സം​വി​ധാ​യ​ക​ന്‍ ശ്രീ​കു​മാ​ര്‍ മേ​നോ​നെ​തി​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി.

ഒ​ടി​യ​ന്‍ സി​നി​മ​യു​ടെ റി​ലീ​സി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വി​വാ​ദ​ങ്ങ​ളി​ല്‍ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ത​ന്നെ അ​ധി​ക്ഷേ​പി​ച്ചു എ​ന്നാ​യി​രു​ന്നു മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി. ഇ​തേ​ത്തു​ട​ര്‍​ന്ന് 2019 ഒ​ക്ടോ​ബ​ര്‍ 23ന് ​തൃ​ശൂ​ര്‍ ടൗ​ണ്‍ പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്ന​ത്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​വാ​ദ പ്ര​ച​ര​ണം ന​ട​ത്തി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​യി​രു​ന്നു ചു​മ​ത്തി​യി​രു​ന്ന​ത്.

ബോ​ധ​പൂ​ര്‍​വം അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍ ന​ല്‍​കി​യ ഹ​ര്‍​ജി അ​നു​വ​ദി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ന​ട​പ​ടി.
ശ്രീ​കു​മാ​ര്‍ മേ​നോ​ന്‍റെ ഹ​ര്‍​ജി​യി​ല്‍ മ​ഞ്ജു വാ​ര്യ​രോ​ട് നി​ല​പാ​ട് തേ​ടി​യി​രു​ന്നെ​ങ്കി​ലും മ​റു​പ​ടി അ​റി​യി​ച്ചി​രു​ന്നി​ല്ല.