സമത്വം എല്ലാ മേഖലയിലും ആവശ്യം: ഡോ. ശശി തരൂര്‍ എംപി
1466025
Sunday, November 3, 2024 4:48 AM IST
അങ്കമാലി: ഒരു വ്യക്തിയ്ക്ക് ഒരു വോട്ട് എന്ന അവകാശത്തില്‍ മാത്രമല്ല, എല്ലാ മേഖലയിലും സമത്വം വേണമെന്നാണ് തന്റെ അഭിപ്രായമെന്നു ഡോ.ശശി തരൂര്‍ എംപി. ഡീപോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആൻഡ് ടെക്നോളജിയും സെഫ് അങ്കമാലിയും സംയുക്തമായി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പ്രബുദ്ധമായ സമത്വവാദത്തിനുള്ള കുരിശുയുദ്ധം ' കേരള നവോത്ഥാനവും വൈക്കം സത്യാഗ്രഹവും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പ്രഭാഷണം. വിവിധ സ്കൂളുകളില്‍ നിന്നും കോളജുകളില്‍ നിന്നുമായി എത്തിയ വിദ്യാര്‍ഥികളോടും ശശി തരൂര്‍ സംവദിച്ചു. മുല്ലപെരിയാര്‍ ഡാം വിഷയത്തില്‍ അടിയന്തിരമായി ഒരു അന്താരാഷ്ട്ര ഏജന്‍സിയെക്കൊണ്ട് വിദഗ്ദപഠനം നടത്തി ശക്തമായ നടപടികള്‍ ഉടന്‍ ഉണ്ടാകണമെന്ന് വിദ്യാര്‍ഥികളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
സെഫ് പ്രസിഡന്റ് ജെയ്സണ്‍ പാനികുളങ്ങര അധ്യക്ഷത വഹിച്ചു. ഡിസ്റ്റ് പ്രിന്‍സിപ്പല്‍ ഫാ. ജോണി ചാക്കോ മംഗലത്ത്, സെഫ് എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ ഡോ. നിജോ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു മാളിയേക്കല്‍, സേവ്യര്‍ ഗ്രിഗറി, ജോസ് തെറ്റയില്‍, മാത്യൂസ് കോലഞ്ചേരി, ബെന്നി മൂഞ്ഞേലി, മാര്ട്ടിന് ബി. മുണ്ടാടന്‍, പ്രഫ. അമ്പിളി പാനികുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.