ഭക്ഷണശാലയുടെ പാൽകാച്ചൽ ചടങ്ങ്
1466614
Tuesday, November 5, 2024 1:58 AM IST
കോതമംഗലം: കേരള സംസ്ഥാന സ്കൂൾ കായിക മേളയുടെ കോതമംഗലത്തെ ഭക്ഷണശാലയുടെ പാൽകാച്ചൽ ചടങ്ങ് ആന്റണി ജോണ്‍ എംഎൽഎ നിർവഹിച്ചു.
കോതമംഗലം എംഎ കോളജിൽ നടക്കുന്ന സ്വിമ്മിംഗ് മത്സരങ്ങളിൽ പങ്കെടുക്കുന്ന 1500 താരങ്ങൾക്കും അഞ്ഞൂറോളം ഒഫിഷ്യൽസിനും നാലു ദിവസവും ഭക്ഷണം നൽകുന്നതിനുള്ള തയാറെടുപ്പുകളാണ് നടത്തിയിട്ടുള്ളത്. അടുക്കളയും, പന്തലും ഒരുക്കിയിട്ടുണ്ട്. പഴയിടം നന്പൂതിരിയാണ് ഭക്ഷണമൊരുക്കുന്നത്.
നഗരസഭാധ്യക്ഷൻ കെ.കെ. ടോമി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, നഗരസഭാംഗം പി.ആർ. ഉണ്ണികൃഷ്ണൻ, കണ്‍വീനർ റ്റി.എ. അബൂബക്കർ, കെഎസ്ടിഎ പ്രതിനിധികളായ എ.എം. ഹാജഹാൻ, അപർണ നാരായണൻ, എ.ഇ. ഷെമീദ, എം. നിയാസ്, എഇഒ കെ.ബി. സജീവ്, പി. അലിയാർ, ഷൈജു ജോണ്‍ എന്നിവർ പങ്കെടുത്തു.
എട്ട് ഭിന്നശേഷിക്കാർ പങ്കെടുക്കും
കോതമംഗലം: സംസ്ഥാന സ്കൂൾ കായികമേളയിൽ ഇന്നു നടക്കുന്ന ഇൻക്ലൂസീവ് കായികോത്സവത്തിൽ കോതമംഗലം ഉപജില്ലയിൽ നിന്ന് എട്ട് ഭിന്നശേഷിക്കാർ പങ്കെടുക്കും. മാർ ബേസിൽ സ്കൂളിൽ നിന്നുള്ള 16 ജനറൽ വിദ്യാർഥികൾ ഇവരെ പിന്തുണക്കാനായുണ്ട്.