കൊ​ച്ചി: ജി​ല്ല​യി​ലെ 39 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍, വി​വി​ധ ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ല്‍ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​വെ​ന്നു സ​ര്‍​ക്കാ​ര്‍. 19 സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ കോ​ട​തി​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​താ​യും സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ നി​ന്നു വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ല​ഭി​ച്ച രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

2016 ഏ​പ്രി​ല്‍ മു​ത​ല്‍ 2024 ജൂ​ലൈ വ​രെ ജി​ല്ല​യി​ലെ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കും സം​ഘ​ങ്ങ​ള്‍​ക്കു​മെ​തി​രേ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള കേ​സു​ക​ളു​ടെ​യും ന​ട​പ​ടി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. നി​ക്ഷേ​പ​ക​രു​ടെ പ​ണം ന​ഷ്ട​മാ​യെ​ന്ന പ​രാ​തി​ക​ളി​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ച അ​ങ്ക​മാ​ലി അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഉ​ള്‍​പ്പ​ടെ 39 സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ​യാ​ണ് ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ര്‍, മു​ള​വൂ​ര്‍, ആ​ലു​വ അ​ര്‍​ബ​ന്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ ഉ​ള്‍​പ്പ​ടെ 19 സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍​ക്കെ​തി​രെ കോ​ട​തി​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.

ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍, അ​ഞ്ചു സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ലെ ഡ​യ​റ​ക്ട​ര്‍ ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ട്. മ​ണീ​ട്, ചേ​ന്ദ​മം​ഗ​ലം, ഏ​നാ​ന​ല്ലൂ​ര്‍, സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍, നെ​ടു​ങ്ങ​പ്ര വ​നി​ത സ​ഹ​ക​ര​ണ സം​ഘം, മൂ​വാ​റ്റു​പു​ഴ റ​ബ​ര്‍ മാ​ര്‍​ക്ക​റ്റിം​ഗ് സ​ഹ​ക​ര​ണ സം​ഘം എ​ന്നി​വ​യു​ടെ ഡ​യ​റ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യാ​ണ് 2016 - 2024 കാ​ല​യ​ള​വി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ മൂ​വാ​റ്റു​പു​ഴ, നെ​ടു​ങ്ങ​പ്ര സം​ഘ​ങ്ങ​ളു​ടെ ഭ​ര​ണ​സ​മി​തി​ക​ളെ പി​രി​ച്ചു​വി​ട്ടു.

മ​ണീ​ട്, ക​ര്‍​ത്തേ​ടം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​ടെ ഭ​ര​ണ​സ​മി​തി​ക​ളും പി​രി​ച്ചു​വി​ട​പ്പെ​ട്ട​വ​യി​ലു​ണ്ട്. ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ ക്ര​മ​ക്കേ​ടു​ക​ളു​ടെ പേ​രി​ല്‍ എ​ട്ടു വ​ര്‍​ഷ​ത്തി​നി​ടെ ആ​റു ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തി​ട്ടു​ണ്ടെ​ന്നു രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ല്‍ ര​ണ്ട് അ​റ്റ​ന്‍​ഡ​ര്‍​മാ​രെ​യും ഒ​രു സീ​നി​യ​ര്‍ ക്ല​ര്‍​ക്കി​നെ​യും പി​രി​ച്ചു​വി​ട്ട​പ്പോ​ള്‍, സെ​ക്ര​ട്ട​റി, അ​സി. സെ​ക്ര​ട്ട​റി, സീ​നി​യ​ര്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ ത​സ്തി​ക​ക​ളി​ലു​ള്ള ഓ​രോ ജീ​വ​ന​ക്കാ​രെ വീ​തം സ​സ്‌​പെ​ൻഡ് ചെ​യ്ത​താ​യും സ​ഹ​ക​ര​ണ സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ കാ​ര്യാ​ല​യം വ്യ​ക്ത​മാ​ക്കി. വി​വ​രാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​നാ​യ രാ​ജു വാ​ഴ​ക്കാ​ല ന​ല്‍​കി​യ അ​പേ​ക്ഷ​യി​ലാ​ണ് സ​ര്‍​ക്കാ​ര്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.