കള​മ​ശേ​രി: ക​ള​മ​ശേ​രി ഐ​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ​യും ഇ​ന്ത്യ​ൻ ജി​യോ​ടെ​ക്നി​ക്ക​ൽ​ സൊ​സൈ​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഐ​ജി​എ​സ്-ഐ​സാ​റ്റ് അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

കേ​ര​ള​ത്തി​ലെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജു​ക​ളി​ൽ നി​ന്ന് സി​വി​ൽ എ​ൻ​ജി​നീ​യ​റിം​ഗി​ലെ ജി​യോ​ടെ​ക്നി​ക്ക​ൽ വി​ഭാ​ഗ​ത്തി​ൽ എം ടെ​ക് ത​ല​ത്തി​ലു​ള്ള മി​ക​ച്ച പ്ര​ബ​ന്ധ​ങ്ങ​ൾ​ക്കാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കി​യ​ത്. ക​ലൂ​ർ ഗോ​കു​ലം ക​ൺ‌​വെ​ൻ​ഷ​ൻ സെന്‍റ​റി​ൽ ന​ട​ന്ന 13-ാമ​ത് പ്ര​ഫു​ല്ല കു​മാ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.

ജി​യോ​ടെ​ക്നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് മേ​ഖ​ല​യി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഡോ. ​ജി.എ​ൽ. ശി​വ​കു​മാ​ർ ബാ​ബു (ഐ​ഐ​എ​സ്‌​സി. ബാം​ഗ്ലൂ​ർ) മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മി​ക​ച്ച എംടെ​ക് പ്ര​ബ​ന്ധ​ത്തി​നു​ള്ള അ​വാ​ർ​ഡ് എ​ൻ​ഐ​ടി കോ​ഴി​ക്കോ​ടിലെ എസ്. സ​ന്ത​ന​രാ​ജിനു ല​ഭി​ച്ചു.

ഐ​സാ​റ്റ് ഗ്രാ​ജ്വേ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് എ​ൻ​ജി​നീ​യ​ർ​സ് (ഗ്രേസ്) പ്രോ​കോം​പ് അ​വാ​ർ​ഡ് ബി​ടെ​ക് വി​ഭാ​ഗ​ത്തി​ൽ ക​ള​മ​ശേ​രി ഐ​സാ​റ്റ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ശ്രാ​വ​ൺ രാ​മ​കൃ​ഷ്ണ​ൻ മേ​നോ​ൻ, ആ​യി​ഷ നൂ​റി​ൻ, പി. ന​ജ നാ​സ​ർ, ​ടി.വി. നി​ഖി​ൽ എന്നിവർ ഉ​ൾ​പ്പെ​ടു​ന്ന ടീം ​നേ​ടി.

ഗ്രേസ് പ്ര​സി​ഡ​ന്‍റ് അ​ഭി​ലാ​ഷ് ജോ​യ് കാ​ഷ് അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. ഐ​ജി​എ​സ് കൊ​ച്ചി ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ ഡോ. ​ബെ​ന്നി മാ​ത്യൂ​സ് ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി എ.​വി.​എ​സ്. ച​ക്ര​വ​ർ​ത്തി, നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​നി​ൽ ജോ​സ​ഫ്, ഐ​സാ​റ്റ് പ്രി​ൻ​സി​പ്പ​ൽ ഡോ. വി. ​വീ​ണ , ​വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി. പോ​ൾ ആ​ൻ​സ​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.