ആവോലി : ‘മാലിന്യമുക്ത നവകേരളം’ പദ്ധതി പ്രഖ്യാപനം നടത്തി
1466038
Sunday, November 3, 2024 4:59 AM IST
മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് ‘മാലിന്യമുക്ത നവകേരളം’ രണ്ടാംഘട്ട പദ്ധതി പ്രഖ്യാപനം നടത്തി. ഹരിത ക്യാന്പസ്, ഹരിത വിദ്യാലയം, ഹരിത ടൗണ്‍ എന്നിവയുടെ പ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും ആനിക്കാട് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ് നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ജോസ് മുള്ളങ്കുഴി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ജോർജ് തെക്കുംപുറം പ്രസംഗിച്ചു. ആനിക്കാട് ഹരിത ടൗണ്‍ പ്രഖ്യാപനം ചടങ്ങിൽ നടന്നു.
ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആന്റണീസ് എൽപി സ്കൂൾ, കാവന ഗവ. എൽപി സ്കൂൾ, നിർമല പബ്ലിക് സ്കൂൾ എന്നിവർ ഹരിത വിദ്യാലയ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. നിർമല കോളജ്, വിശ്വജോതി എജിനീയറിംഗ് കോളജ് തുടങ്ങിയ സ്ഥാപനങ്ങൾ ഹരിത ക്യാന്പസ് സർട്ടിഫിക്കറ്റുകളും ഏറ്റുവാങ്ങി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ വി.എസ്. ഷെഫാൻ, ബിന്ദു ജോർജ്, പഞ്ചായത്തംഗങ്ങളായ അഷറഫ് മൈതീൻ, ഷാജു വടക്കൻ, സെൽബി ജോണ്‍, രാജേഷ് പൊന്നുംപുരയിടം, പ്രീമ സിമിക്സ്, കില ഫാക്കൽറ്റി ബാലചന്ദ്രൻ ആയവന, എച്ച്ഐ ബിനു, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.