കൊ​ച്ചി: കാ​യി​ക​മേ​ള​യു​ടെ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ത്തി​നാ​യി 10 അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍​മാ​ര്‍, 20 സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, 185 എ​സ്‌​ഐ, എ​എ​സ്‌​ഐ​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ 850 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് 13 വേ​ദി​ക​ളി​ലും മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ താ​മ​സ സ്ഥ​ല​ത്തു​മാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു.

മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കു​ന്ന പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജ്ജ​മാ​ക്കി​. മേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മ​ത്സ​രാ​ര്‍​ഥി​ക​ളെ കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പാ​ര്‍​ക്കിം​ഗ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യി ട്രാ​ഫി​ക് ഈ​സ്റ്റ്, വെ​സ്റ്റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​കം പോ​ലീ​സി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ള്‍: എ​റ​ണാ​കു​ള​ത്ത​പ്പ​ന്‍ ഗ്രൗ​ണ്ട്, മ​റൈ​ന്‍​ഡ്രൈ​വ് പാ​ര്‍​ക്കിം​ഗ് ഗ്രൗ​ണ്ട്, ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ്, ചാ​ത്യാ​ത്ത് റോ​ഡ്, സെ​ന്‍റ് ആ​ല്‍​ബ​ര്‍​ട്‌​സ് സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, ക​ലൂ​ര്‍ സ്‌​റ്റേ​ഡി​യം ഗ്രൗ​ണ്ട്. എം​ജി റോ​ഡ്, ഹോ​സ്പി​റ്റ​ല്‍ റോ​ഡ്, പാ​ര്‍​ക്ക് അ​വ​ന്യു റോ​ഡ്, പി.​ടി.​ഉ​ഷ റോ​ഡ്, മു​ല്ല​ശേ​രി ക​നാ​ല്‍ റോ​ഡ്, കോ​ണ്‍​വെ​ന്‍റ്് റോ​ഡ് എന്നിവി​ട​ങ്ങ​ളി​ല്‍ പാ​ര്‍​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.