മൂന്നാഴ്ചയ്ക്കകം സ​മ​ര്‍​പ്പി​ക്ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി: കെ​എ​സ്ഇ​ബി​യു​ടെ പോ​സ്റ്റു​ക​ളി​ല്‍ കേ​ബി​ള്‍ വ​ലി​ക്കാ​നു​ള്ള മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ്.
കേ​ബി​ളി​ൽ കു​രു​ങ്ങി മ​ര​ണ​മ​ട​ക്ക​മു​ള്ള ദാ​രു​ണ സം​ഭ​വ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കെ​എ​സ്ഇ​ബി​യു​ടെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും ഭാ​ഗ​ത്തു നി​ന്നും ക​ര്‍​ശ​ന​മാ​യ പ​രി​ശോ​ധ​ന ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

കെ​എ​സ്ഇ​ബി പോ​സ്റ്റി​ല്‍ സ്ഥാ​പി​ച്ച കേ​ബി​ളി​ല്‍ കു​രു​ങ്ങി ക​ള​മ​ശേ​രി മ​സ്ജി​ദ് ഇ​മാ​മി​ന് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ല്‍ ക​മ്മീ​ഷ​ന്‍ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.

കെ​എ​സ്ഇ​ബി പോ​സ്റ്റു​ക​ളി​ല്‍ കേ​ബി​ള്‍ വ​ലി​ക്കു​ന്ന​തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം, അ​പേ​ക്ഷാ​ഫീ​സ്, അ​പേ​ക്ഷ ആ​ര്‍​ക്കാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്, അ​പേ​ക്ഷ ത​യാ​റാ​ക്കാ​ന്‍ നി​ശ്ചി​ത ഫോ​മു​ണ്ടോ, അ​പേ​ക്ഷ​യു​ടെ​യും സ്ഥ​ല​ത്തി​ന്‍റെ​യും സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ ചു​മ​ത​ല​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വി​വ​ര​ങ്ങ​ള്‍, കേ​ബി​ള്‍ വ​ലി​ക്കാ​ന്‍ അ​പേ​ക്ഷ​ക​ന് ന​ല്‍​കു​ന്ന കാ​ലാ​വ​ധി, വ​ലി​ച്ച കേ​ബി​ള്‍ കെ​എ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ക്കാ​റു​ണ്ടോ എ​ന്നീ വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ സ​മ​ഗ്ര​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മാ​ണ് ഹാ​ജ​രാ​ക്കേ​ണ്ട​ത്.

സെ​ക്ര​ട്ട​റി​യോ കെ​എ​സ്ഇ​ബി ചീ​ഫ് എ​ന്‍​ജി​നീ​യ​റോ മൂ​ന്നാ​ഴ്ച​ക്ക​കം സ​മ​ര്‍​പ്പി​ക്ക​ണം. ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ കാ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ടി​ലു​ണ്ടാ​ക​ണം.

ഡി​സം​ബ​ര്‍ മൂ​ന്നി​ന് രാ​വി​ലെ 10ന് ​എ​റ​ണാ​കു​ളം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ല്‍ കെ​എ​സ്ഇ​ബി സെ​ക്ര​ട്ട​റി അ​ല്ലെ​ങ്കി​ല്‍ ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ നേ​രി​ട്ട് ഹാ​ജ​രാ​യി വി​വ​ര​ങ്ങ​ള്‍ ക​മ്മീ​ഷ​നെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ക​ള​മ​ശേ​രി മു​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി, പൊ​തു​മ​രാ​മ​ത്ത് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ എ​ന്നി​വ​രു​ടെ പ്ര​തി​നി​ധി​ക​ളും സി​റ്റിം​ഗി​ല്‍ ഹാ​ജ​രാ​ക​ണം.