കഞ്ചാവ് കേസ്: ഒഡീഷ ദന്പതികൾക്കായി തെരച്ചിൽ
1465744
Saturday, November 2, 2024 2:47 AM IST
വൈപ്പിൻ: ഫോർട്ടുവൈപ്പിൻ മില്ലുവഴിയിലെ വാടകവീട്ടിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒളിവിലായ ഒഡീഷ ദന്പതികൾക്കായി വ്യാപക തെരച്ചിൽ. സൽമാൻ പരസെത് (28), നിഷ റാണി (27) എന്നിവരെ ഞാറക്കൽ എക്സൈസാണ് തെരയുന്നത്.
ആറുമാസം മുമ്പ് മില്ലുവഴിയിൽ വാടകയ്ക്ക് താമസിക്കാനെത്തിയ ദമ്പതികളെ കുറിച്ച് പരിസരവാസികൾക്കും കാര്യമായി ഒന്നുമറിയില്ല. വീട്ടിൽ നിന്നും കഞ്ചാവിനൊപ്പം മൊബൈൽ ഫോണുകളും ലാപ് ടോപും എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് അന്വേ ഷണം നടത്താനാണ് എക്സൈസിന്റെ നീക്കം. പിടികൂടിയ കഞ്ചാവ് ഇന്ന് ഞാറക്കൽ കോടതിയിൽ ഹാജരാക്കും.