നിരാഹാര സമരത്തിൽ ഐക്യദാർഢ്യം അറിയിച്ചു
1466612
Tuesday, November 5, 2024 1:58 AM IST
മൂവാറ്റുപുഴ: ഭാരത ജനതയും സംയുക്ത പാർലമെന്ററി സമിതിയും ഗൗരവമായി ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന വഖഫ് ഭേദഗതി ബിൽ വരുത്തി വയ്ക്കുന്ന വിനാശങ്ങളെ മുൻനിർത്തി നടത്തപ്പെടുന്ന നീതിക്കുവേണ്ടിയുള്ള തീരദേശ നിവാസികളുടെ സമരം ശക്തമായിരിക്കുന്ന സാഹചര്യത്തിൽ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുക എന്ന ആവശ്യവുമായി ഭൂസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ കോട്ടപ്പുറം രൂപതയിലെ മുനന്പത്തു നടക്കുന്ന നിരാഹാര സമരത്തിൽ കോതമംഗലം രൂപത യുവജന പ്രതിനിധികൾ പങ്കെടുക്കുകയും ഐക്യദാർഢ്യം അറിയിക്കുകയും ചെയ്തു.
രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജോർജ് പീച്ചാനികുന്നേൽ, രൂപത പ്രസിഡന്റ് ജെറിൻ മംഗലത്തുകുന്നേൽ, രൂപത ജനറൽ സെക്രട്ടറി ഹെൽഗ കെ. ഷിബു, സംസ്ഥാന സെനറ്റംഗം അനു ബേബി എന്നിവർ പ്രസംഗിച്ചു.