കാ​ക്ക​നാ​ട്: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തൃ​ക്കാ​ക്ക​ര​യി​ൽ ര​ണ്ട് ഇ​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി. കാ​ക്ക​നാ​ട് പിഡ​ബ്ല്യുഡി റെ​സ്റ്റ് ഹൗ​സി​ന് സ​മീ​പ​വും എ​ൻജിഒ ക്വാ​ർ​ട്ടേ​ഴ്സി​ലെ ഹെ​ൽ​ത്ത് സെന്‍ററി​ന് സ​മീ​പ​വു​മാ​ണ് ത​ണ​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യ​ത്. സി​വി​ൽ ലൈ​ൻ റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

വൈ​ദ്യ​തി ക​മ്പി​ക​ൾ പൊ​ട്ടി​യ​തി​നാ​ൽ ഹെ​ൽ​ത്ത് സെന്‍റ​ർ പ​രി​സ​ര​ങ്ങ​ളി​ൽ വൈദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. തൃ​ക്കാ​ക്ക​ര അഗ്നിരക്ഷാ സേ​ന​യെ​ത്തി മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ചു.​ ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് മ​ര​ങ്ങ​ൾ വീ​ണ​ത്. വൈ​ദ്യു​തി പു​ന:​സ്ഥാ​പി​ക്കാ​ൻ രാ​ത്രി വൈ​കി​യും ക​ഴി​ഞ്ഞി​ട്ടി​ല്ല.