കടലിന്റെയും തീരത്തിന്റെയും അവകാശം മത്സ്യത്തൊഴിലാളികൾക്ക്: ഫാ. യൂജിൻ പെരേര
1466031
Sunday, November 3, 2024 4:59 AM IST
തോപ്പുംപടി: കടലിന്റെയും തീരത്തിന്റെയും അവകാശം മത്സ്യത്തൊഴിലാളികൾക്കും തീരദേശ ജനതയ്ക്കും ആണെന്നും വിഴിഞ്ഞം സമരനായകൻ ഫാ. യൂജിൻ പെരേര. ഇന്ന് ഈ അവകാശം കവർന്നെടുത്ത് കോർപറേറ്റുകൾക്ക് നൽകുന്ന കാഴ്ചയാണ് കേരളത്തിലും ഇന്ത്യയിലും ലോകമെമ്പാടും തന്നെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെല്ലാനം കൊച്ചി ജനകീയ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 24 മണിക്കൂർ നിരാഹാര സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഡ്വ. തുഷാർ നിർമൽ സാരഥി, വി.ടി. സെബാസ്റ്റ്യൻ, റവ. ഡോ. ആന്റണീറ്റോ പോൾ, ജാക്സൺ പൊള്ളയിൽ, ഹാരിസ് അബു, സുജ ഭാരതി, ഫാ. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. നിരാഹാര സമരം ഉദ്ഘാടനം ചെയ്ത എഴുത്തുകാരി മീന കന്തസാമി ഉൾപ്പെടെയുള്ളവർ നിരാഹാര സമരം അനുഷ്ഠിച്ചു.