ജനീവ ഗ്ലോബൽ ഡബ്ല്യുഎച്ച്ഒ കോൺഫറൻസിൽ തിളങ്ങി കളമശേരി രാജഗിരി പബ്ലിക് സ്കൂൾ
1466026
Sunday, November 3, 2024 4:48 AM IST
കളമശേരി: സ്വിറ്റ്സർലൻഡിലെ ജനീവയിൽ ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനത്ത് നടന്ന ഗ്ലോബൽ മോഡൽ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ സമ്മേളനത്തിൽ (ജിഎംഡബ്ല്യുഎച്ച്ഒ) കളമശേരി രാജഗിരി പബ്ലിക് സ്കൂൾ മികച്ച ലാർജ് ഹൈസ്കൂൾ ഡെലിഗേഷൻ അവാർഡ് കരസ്ഥമാക്കി ശ്രദ്ധനേടി.
ഫാക്കൽറ്റി അംഗവും കോ ഓർഡിനേറ്ററുമായ ബിന്നി വർഗീസിന്റെ നേതൃത്വത്തിൽ രാജഗിരി പ്രതിനിധി സംഘം തിളങ്ങി. രാജഗിരി പബ്ലിക് സ്കൂൾ പ്രതിനിധികളായ ക്ളാസ് 11 ലെ വിദ്യാർഥികൾ ഋഷി ഗൗതം, ഇവാൻ ബെഞ്ചമിൻ ബിനു, ഹരിത രാജീവ് എന്നിവർക്ക് ഡിപ്ലോമസി പുരസ്കാരവും റോസ് കാപ്പന് മികച്ച പൊസിഷൻ പേപ്പറിനുള്ള പുരസ്കാരവും ലഭിച്ചു. ഇത് അവരുടെ നയതന്ത്ര വൈദഗ്ധ്യത്തിനു ലഭിച്ച അംഗീകാരമാണ്.
ലോകാരോഗ്യ സംഘടനയും വേൾഡ് ഫെഡറേഷൻ ഓഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷനും സംയുക്തമായി 2024 ഒക്ടോബർ 29 മുതൽ നവംബർ ഒന്നു വരെ ആഗോള ആരോഗ്യ വെല്ലുവിളികൾ എന്ന വിഷയത്തെ മുൻനിർത്തി ലോകാരോഗ്യ സംഘടന വിദഗ്ധരുമായി സംവാദങ്ങൾ നടത്തിയ പരിപാടിയിൽ 52 രാജ്യങ്ങളിൽ നിന്നുള്ള 400 യുവ പ്രതിനിധികൾ ഒത്തുചേർന്നു.
ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഉദ്ഘാടന പ്ലീനറിയിൽ അധ്യക്ഷത വഹിച്ചു.