ഭവന നിര്‍മാണ സഹായവിതരണം നടത്തി
1599852
Wednesday, October 15, 2025 4:13 AM IST
കൊച്ചി: കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കൊച്ചി രൂപതയിലെ 40 നിര്‍ധന കുടുംബങ്ങള്‍ക്ക് ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനുള്ള ധനസഹായം വിതരണം ചെയ്തു.
ചിലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെലവിപ് എന്ന സംഘടനയാണ് ഈ പദ്ധതിക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നത്. ലൈഫ് പദ്ധതി പ്രകാരം വീട് പണിയുന്ന 40 കുടുംബങ്ങള്‍ക്കാണ് 60,000 രൂപ വീതമുള്ള സഹായം നല്‍കുന്നത്.
കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ജൂബിലി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ജെ. മാക്സി എംഎല്‍എ സഹായധനം വിതരണം ചെയ്തു. കൊച്ചിന് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ റവ. ഡോ. അഗസ്റ്റിന് കടേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
കൗണ്‍സില്‍ ബെന്നി ഫെര്‍ണാണ്ടസ്, സൊസൈറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജെയ്ഫിന് ദാസ് കട്ടിക്കാട്ട്, കോ ഓര്‍ഡിനേറ്റര്‍ ലാലി സേവ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.