മയക്കുമരുന്നിനെതിരേ ജനകീയ പ്രതിരോധം : പാടാം ഒരു ഗാനം ഉദ്ഘാടനം ചെയ്തു
1599859
Wednesday, October 15, 2025 4:28 AM IST
നെടുമ്പാശേരി: മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ ലക്ഷ്യമിട്ട് റൂറൽ ജില്ലാ പോലിസ് ഒരുക്കുന്ന പാടാം ഒരു ഗാനം എന്ന സംഗീത പരിപാടി റൂറൽ എസ്പി എം. ഹേമലത ഉദ്ഘാടനം ചെയ്തു.
ലഹരിയുടെ വലയത്തിൽ നിന്ന് മോചിതരാവാൻ സംഗീതത്തിന്റെ മാസ്മരികത ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നതെന്ന് അവർ പറഞ്ഞു. അത്താണി എയർപോർട്ട് സിഗ്നൽ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് അധ്യക്ഷത വഹിച്ചു.
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടത്തിൽ പങ്കെടുത്ത് അത്താണി സിഗ്നൽ ജംഗ്ഷനിലെ സ്റ്റേജിൽ പൊതുജനങ്ങൾക്കും പാട്ടു പാടാം.
ഓരോ ദിവസവും പ്രമുഖർ മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ പോരാട്ടത്തിൽ അണിചേരും. വൈകുന്നേരം അഞ്ചു മുതൽ രാത്രി 9.30 വരെയാണ് ജനകീയ കരോക്കെ ഗാനമേള നടക്കുന്നത്. 18ന് സമാപിക്കും. ആദ്യ ദിനം 25 ഗായകർ ഗാനമാലപിച്ചു.