സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്: 22 പഞ്ചായത്തുകളില്‍ കൂടി പൂര്‍ത്തിയായി
1600106
Thursday, October 16, 2025 4:05 AM IST
കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി വടവുകോട്, മുളന്തുരുത്തി, കോതമംഗലം ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പ് നടന്നു. ജില്ലാ കളക്ടര്‍ ജി. പ്രിയങ്കയുടെയും ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ സുനില്‍ മാത്യുവിന്റെയും നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു നറുക്കെടുപ്പ്.
ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂര്‍, പൂത്തൃക്ക, തിരുവാണിയൂര്‍, വടവുകോട്പുത്തന്‍കുരിശ്, ആമ്പല്ലൂര്‍, ചോറ്റാനിക്കര, എടക്കാട്ടുവയല്‍, മണീട്, മുളന്തുരുത്തി, ഉദയംപേരൂര്‍, പോത്താനിക്കാട്, പിണ്ടിമന, പല്ലാരിമംഗലം, പൈങ്ങോട്ടൂര്‍, നെല്ലിക്കുഴി, കുട്ടമ്പുഴ, കോട്ടപ്പടി, വാരപ്പെട്ടി, കീരമ്പാറ, കവളങ്ങാട് എന്നീ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകളിലേക്കുള്ള നറുക്കെടുപ്പാണ് ഇന്നലെ പൂര്‍ത്തിയായത്.
ഇന്ന് മൂവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലേക്കും, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂര്‍, ആലുവ, കളമശ്ശേരി, നോര്‍ത്ത് പറവൂര്‍, അങ്കമാലി, ഏലൂര്‍, തൃക്കാക്കര, മരട് , പിറവം, കൂത്താട്ടുകുളം നഗരസഭകളിലേക്കും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കും.