പോക്സോ കേസ് പ്രതി അറസ്റ്റിൽ
1600108
Thursday, October 16, 2025 4:16 AM IST
പറവൂർ: എട്ടു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. ചെട്ടിക്കാട് എടക്കാട്ട് ബിനീഷ് (58) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പീഡന വിവരം പുറത്തായത്.
ചെറായി കേന്ദ്രീകരിച്ചുള്ള പെൺവാണിഭ സംഘത്തിന്റെ ഇടനിലക്കാരിൽ പ്രധാനിയാണ് ഇയാളെന്നാണ് വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.