മ​ര​ട്: കു​ണ്ട​ന്നൂ​രി​ലെ സ്റ്റീ​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ൽ തോ​ക്കു ചൂ​ണ്ടി 81 ല​ക്ഷം ക​വ​ർ​ന്ന കേ​സി​ൽ പോ​ലീ​സ് അ​വ​സാ​നം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ​യും റി​മാ​ൻ​ഡ് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച പി​ടി​യി​ലാ​യ ആ​ല​ങ്ങാ​ട് വ​ലി​യ​പ​റ​മ്പി​ൽ ജോ​ജി (32), ഇ​ടു​ക്കി മു​രി​ക്കാ​ശേ​രി പാ​ല​ക്ക​ൽ ലെ​നി​ൻ ബി​ജു (27) എ​ന്നി​വ​രെ​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ അ​റ​സ്റ്റി​ലാ​യി​രു​ന്ന ഇ​ടു​ക്കി സ്വ​ദേ​ശി​ക​ളാ​യ ജ​യ്സ​ൺ ഫ്രാ​ൻ​സി​സ് (30), എ​ബി​ൻ കു​ര്യാ​ക്കോ​സ് (26) എ​ന്നി​വ​രെ അ​ന്ന് ത​ന്നെ റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

ക​വ​ർ​ച്ച ന​ട​ത്തി​യ മു​ഖം​മൂ​ടി സം​ഘ​ത്തി​ലെ രാ​ഹു​ൽ ഉ​ട​ൻ പി​ടി​യി​ലാ​കു​മെ​ന്നാ​ണ്‌ സ‍ൂ​ച​ന. ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഉ‍ൗ​ർ​ജി​ത​മാ​ക്കി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മു​മ്പ് അ​റ​സ്റ്റി​ലാ​യ ഏ​ഴ് പ്ര​തി​ക​ൾ റി​മാ​ൻ​ഡി​ലാ​ണ്.