കിണറ്റിൽ വീണ കാട്ടുപന്നിയെ രക്ഷപ്പെടുത്തി
1599846
Wednesday, October 15, 2025 4:13 AM IST
കോതമംഗലം: തലക്കോട് വെള്ളപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടുപന്നിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി.
പീച്ചാട്ട് മാത്യുവിന്റെ കിണറ്റിലാണ് കാട്ടുപന്നി വീണത്. ഉദ്ദേശം 20 അടി താഴ്ചയിൽ അഞ്ചടിയോളം വെള്ളമുണ്ടായിരുന്ന കിണറിന് സംരക്ഷണ ഭിത്തി ഉണ്ടായിരുന്നില്ല. ഉദ്ദേശം മൂന്നുവയസ് പ്രായമുള്ള പെൺ കാട്ടുപന്നിയിരുന്നു.
ഇന്നലെ രാവിലെ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന റെസ്ക്യു നെറ്റിന്റെ സഹായത്തോടെ പന്നിയെ സുരക്ഷിതമായി പുറത്തെടുത്ത് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് കൈമാറി.