ലൈഫ് ഭവന ഗുണഭോക്താക്കളുടെ സ്നേഹസംഗമം
1599856
Wednesday, October 15, 2025 4:28 AM IST
നെടുമ്പാശേരി : ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന ഗുണഭോക്താക്കളുടെ സ്നേഹ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ പണി പൂർത്തീകരിച്ച 143മത്തെ വീടിന്റെ താക്കോൽദാനവും, അപേക്ഷ സമർപ്പിച്ച 174മത്തെ വീടിനുള്ള അനുമതിപത്രവും അൻവർ സാദത്ത് എംഎൽഎ വിതരണം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ അധ്യക്ഷത വഹിച്ചു. വിഇഒ ടി.എസ്. സാബിക്ക് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. അസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശേരി, അമ്പിളി അശോകൻ ത ുടങ്ങിയവർ സംസാരിച്ചു.