കൊ​ച്ചി: ജി​ല്ലാ അ​ണ്ട​ർ 14 വോ​ളി​ബോ​ൾ ടീ​മി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​നോ​ഷ് റി​ജോ, സാ​ന്‍റി​യ സി​ജു എ​ന്നി​വ​രെ ഭാ​ര​ത് ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബ് എ​ള​വൂ​ർ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ മു​ൻ ദേ​ശീ​യ വോ​ളി​ബോ​ൾ താ​രം ടി.​എ​സ്. അ​ജേ​ഷ് വോ​ളി​ബോ​ൾ കി​റ്റ് ന​ൽ​കി അ​നു​മോ​ദി​ച്ചു.

ഭാ​ര​ത് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി​ബി​ൻ ബേ​ബി, പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ പൗ​ലോ​സ് ക​ല്ല​റ​യ്ക്ക​ൽ, നെ​ടു​ന്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​ഒ. മാ​ർ​ട്ടി​ൻ, അ​ഡ്വ. ടി.​കെ. ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ത്തൂ​റ്റ് വോ​ളി അ​ക്കാ​ദ​മി​യു​ടെ പ്ര​ദ​ർ​ശ​ന മ​ത്സ​ര​വും ന​ട​ത്തി.