ബൈക്കുകൾ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്
1599847
Wednesday, October 15, 2025 4:13 AM IST
തൃപ്പൂണിത്തുറ: എരൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. എരൂർ മുതുകുളങ്ങര ക്ഷേത്രത്തിന് മുൻവശത്തുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന്റെയും ഒരു യുവതിയുടേയും നില ഗുരുതരമാണ്.
മുണ്ടക്കയം സ്വദേശി ആസിഫ് എറണാകുളത്തെ സ്വകാര്യാശുപത്രിയിലും വാഗമൺ സ്വദേശിനി ആര്യ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിലും അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
തൃപ്പൂണിത്തുറ പുറത്തേത്തറയിൽ അശ്വിൻ (32), ബന്ധു വിഷ്ണു (30) എന്നിവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ബൈക്കുകൾ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഹിൽപാലസ് പോലീസ് പറഞ്ഞു.