കിടങ്ങൂര്‍-ആഴകം റോഡിന് 4.13 കോടി അനുവദിച്ചു
1599853
Wednesday, October 15, 2025 4:13 AM IST
അങ്കമാലി: തുറവൂര്‍ മൂക്കന്നൂര്‍ പഞ്ചായത്തുകളില്‍ ഉള്‍പ്പെടുന്ന കിടങ്ങൂര്‍ -ആഴകം റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തില്‍ നിര്‍മിക്കുവാന്‍ 4.13 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭ്യമായതായി റോജി എം. ജോണ്‍ എംഎല്‍എ അറിയിച്ചു.
അങ്കമാലി നിയോജകമണ്ഡലത്തിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകള്‍ ബിഎം ആൻഡ് ബി സി നിലവാരത്തില്‍ പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി ഈ റോഡിന് നേരത്തെ ബജറ്റില്‍ 3.75 കോടി രൂപ അനുവദിച്ചിരുന്നു.
എന്നാല്‍ ഈ സാമ്പത്തിക വര്‍ഷം മുതല്‍ പി ഡബ്ല്യൂഡിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഷെഡ്യൂള്‍ റേറ്റ് വര്‍ധിച്ച സാഹചര്യത്തില്‍ റോഡിന്റെ നിര്‍മാണത്തിനായി അധിക തുക ആവശ്യമായി വരുമെന്ന് ചൂണ്ടിക്കാണിച്ച് എംഎല്‍എ സര്‍ക്കാരിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിരക്കിന് അനുസ്യതമായി 4.13 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയത്.