വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു
1599962
Wednesday, October 15, 2025 10:28 PM IST
കാലടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥൻ മരിച്ചു. കാഞ്ഞൂർ തട്ടാംപടി ചക്കാലക്കൽ പരേതനായ കുഞ്ഞാപ്പുവിന്റെ (ഔസേപ്പ്) മകൻ തങ്കച്ചൻ (58) ആണ് മരിച്ചത്.
ഭാര്യയോടൊപ്പം കാഞ്ഞൂർ ടൗണിലൂടെ നടന്നു പോകുമ്പോൾ പിറകിൽ നിന്നെത്തിയ ബുള്ളറ്റിടിച്ച് പരിക്കേറ്റ് ഒരു മാസമായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. സെന്റ് മേരീസ് ഫൊറോനാപള്ളിയിൽ നിന്നും വിനോദയാത്ര പോയി തിരികെയെത്തി രാത്രി പത്തോടെ വീട്ടിലേക്ക് പോകുമ്പോൾ മാറമ്പിള്ളി സ്വദേശി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനമാണ് അപകടമു ണ്ടാക്കിയത്.
കറുകുറ്റി അപ്പോളോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി. ഭാര്യ: റെന്നി ചെങ്ങൽ വരെകുളം കുടുംബാംഗം. മക്കൾ: കിരൺ (ഐഎൽടിഎസ് ട്രെയിനർ), വരുൺ.