മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: രണ്ടുപേർ അറസ്റ്റിൽ
1599840
Wednesday, October 15, 2025 3:58 AM IST
കോതമംഗലം: പുന്നേക്കാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവച്ചു തട്ടിപ്പു നടത്താൻ ശ്രമിച്ച രണ്ടുപേരെ പിടികൂടി.
പെരുമ്പാവൂർ കാരാട്ട് പള്ളിക്കര പുന്നോള്ളിൽ ജോമോൻ (36), പെരുമ്പാവൂർ ആശ്രമം സ്കൂൾ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന വടാട്ടുപാറ കുഴികാലായിൽ സിംസൺ (60) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഒരു പവൻ പണയം നൽകിയപ്പോൾ സംശയം തോന്നിയ സ്ഥാപന ഉടമ പോലീസിൽ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.