കൊച്ചി ഹാർബറിലെ തൊഴിൽ പ്രശ്നം ഒത്തുതീർന്നു
1599836
Wednesday, October 15, 2025 3:58 AM IST
ഫോർട്ടുകൊച്ചി: കൊച്ചി ഫിഷറീസ് ഹാര്‍ബറിലെ മീന്‍ നിറച്ച ബോക്സ് വണ്ടിയില്‍ കയറ്റുന്ന വിഭാഗം തൊഴിലാളികളും മത്സ്യവ്യാപാരികളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. ഇന്നലെ രാവിലെയുണ്ടായ തർക്കത്തെ തുടർന്ന് ഹാർബറിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചിരുന്നു. മത്സ്യവ്യാപാരികള്‍ കച്ചവടം വേണ്ടെന്നു വച്ചതാണ് സ്തംഭനത്തിന് കാരണമായത്.
തൊഴിലാളികള്‍ മുന്‍ കരാര്‍ പ്രകാരം തൊഴിലെടുക്കുന്നില്ലെന്നാണ് കച്ചവടക്കാര്‍ ആരോപിക്കുന്നത്.ഇതിനിടയില്‍ കൂലി വര്‍ധനയും ആവശ്യപ്പെട്ടതായി പറയുന്നു.എന്നാല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം തടസപ്പെടാതിരിക്കാന്‍ മറ്റ് വിഭാഗം തൊഴിലാളികളെ വിട്ടുനല്‍കാമെന്ന് പറഞ്ഞിട്ടും കച്ചവടക്കാര്‍ സമ്മതിക്കാതെ കച്ചവടം നിര്‍ത്തിവയ്ക്കുകയായിരുന്നുവെന്ന് തൊഴിലാളി യൂണിയന് നേതൃത്വം വ്യക്തമാക്കി.
ഫിഷ് മര്‍ച്ചന്റ്സ് അസോസിയേഷനും യൂണിയന് പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്നം പിന്നീട് ഒത്തുതീർപ്പായി. ഇന്ന് മുതല്‍ ഹാര്‍ബറില്‍ കച്ചവടം നടക്കുമെന്ന് ഫിഷ് മര്‍ച്ചന്റ്സ് അസോസിയേഷന് വ്യക്തമാക്കി.