യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
1600105
Thursday, October 16, 2025 4:05 AM IST
നെടുമ്പാശേരി: വിമാനത്താവളത്തിൽ യുവതിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. നിലമ്പൂർ സ്വദേശിയും ലോർഡ് കൃഷ്ണ ഫ്ലാറ്റിൽ താമസക്കാരനുമായ മുരിങ്ങാമ്പിള്ളി വീട്ടിൽ സെബിൻ ബെന്നി (30)യെയാണ് നെടുമ്പാശേരി പോലീസ് അറസ്റ്റ് ചെയ്തത്.
അന്താരാഷ്ട്ര ടെർമിനലിലെ കാർ പാർക്കിംഗ് ഏരിയയിൽ യുവതിയെ തടഞ്ഞ് മർദിച്ചശേഷം തിരിച്ചറിയൽ കാർഡും എൻട്രി പാസും ബലമായി പിടിച്ചുപറിച്ചു കൊണ്ടുപോവുകയുമായിരുന്നു. ഇൻസ്പെക്ടർ എം.എച്ച് അനുരാജ്, എസ്ഐ എസ്.എസ് ശ്രീലാൽ, എഎസ്ഐ റോണി അഗസ്റ്റിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.