ചികിത്സാ ഉപകരണം കൈമാറി
1599864
Wednesday, October 15, 2025 4:28 AM IST
മൂവാറ്റുപുഴ : നിർമല മെഡിക്കൽ സെന്ററിലെ കാർഡിയോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ മുവാറ്റുപുഴ കെഎസ്ആർടിസി ഡിപ്പോയിലേക്ക് ഹൃദയാഘാത പ്രാഥമിക ചികിത്സാ ഉപകരണം (എഇഡി) കൈമാറി. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജെസ്സി ജോസ് എഇഡി ഉപകരണം കെഎസ്ആർടിസി ഡിപ്പോ എടിഒ എൻ.പി. രാജേഷിന് കൈമാറി. മുവാറ്റുപുഴ തഹസീൽദാർ രഞ്ജിത് ജോർജ് മെഷീന്റെ സ്വിച്ച്ഓൺ കർമം നിർവഹിച്ചു.
ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ജൂബിൽ പി. മാത്യു യന്ത്രത്തിന്റെ പ്രവർത്തനം വിശദീകരിച്ചു. ഓഫീസ് സൂപ്രണ്ട് ഷെറി പി. ഖാദർ, ജനറൽ കൺട്രോളിഗ് ഇൻസ്പെക്ടർ ഷാജിമോൻ, വെഹിക്കിൾ സൂപ്പർവൈസർ ഷോജി, ഹോസ്പിറ്റൽ ജനറൽ മാനേജർ പാട്രിക് എം. കല്ലട, തുടങ്ങിയവർ പങ്കെടുത്തു.