തെരുവുനായ ആക്രമണം: ബാലികയ്ക്ക് കൈത്താങ്ങായി ജനസേവ
1599654
Tuesday, October 14, 2025 7:31 AM IST
ആലുവ: പറവൂരിൽ തെരുവുനായ ബാലികയുടെ ചെവി കടിച്ചെടുത്ത സംഭവത്തിൽ കൈത്താങ്ങായി ജനസേവ. ആശുപത്രിയിൽ കുട്ടിയെ സന്ദർശിച്ച തെരുവുനായ വിമുക്ത കേരള സംഘം ചെയർമാൻ ജോസ് മാവേലി കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പുവരുത്താൻ ചികിത്സാ ചെലവിലേക്ക് ജനസേവ ശിശുഭവന്റെ സാമ്പത്തിക സഹായമായ ഇരുപതിനായിരം രൂപയുടെ ചെക്ക് നിഹാരയുടെ പിതാവിന് മാറി.
വലതു ചെവി നഷ്ടപ്പെട്ട കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് മാതാപിതാക്കൾക്ക് എല്ലാവിധ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു. കൽപ്പണി തൊഴിലാളിയായ പിതാവും മാതാവും കുട്ടിയോടൊപ്പം ആശുപത്രിയിൽ തുടരുകയാണ്.