മാലിന്യനീക്കം: പഞ്ചായത്തുകൾക്ക് വാഹനങ്ങൾ കൈമാറി
1599854
Wednesday, October 15, 2025 4:13 AM IST
നെടുമ്പാശേരി : പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്, മാലിന്യ നീക്കത്തിനായി ചെങ്ങമനാട് പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തുകൾക്ക് വാഹനങ്ങൾ നൽകി.
വാഹന കൈമാറ്റത്തിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. പ്രദീഷ് നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് താര സജീവ് അധ്യക്ഷയായിരുന്നു.
ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയ മുരളീധരൻ, സി.എം. വർഗീസ്, ആനി കുഞ്ഞുമോൻ, ദിലീപ് കപ്രശേരി, ജെൻസി നാരായണൻ, ആനി തോമസ്, വി.ടി. സലീഷ്, അമ്പിളി അശോകൻ, അമ്പിളി ഗോപി,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.എസ്. മനോജ് എന്നിവർ സംസാരിച്ചു.